നിയമസഭാ തെരഞ്ഞെടുപ്പാണല്ലോ ഇന്ന് പത്രത്താളുകളിലും ടെലിവിഷന്‍ ചാനലുകളിലും മുഖ്യചര്‍ച്ച. നെട്ടോട്ടമോടുന്ന സ്ഥാനാര്‍ഥികളുടെ മാനസികാവസ്ഥയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എന്താണ് കരുതുന്നത്. അഞ്ചുവര്‍ഷം എം.എല്‍.എക്കുള്ള ആനുകൂല്യം വാങ്ങി സുഖിക്കുകയെന്ന സ്വപ്നം കാണുന്ന ഒരാളോ?.
രാഷ്ട്രീയ മതിലുകള്‍ക്കപ്പുറത്തുനിന്ന് മാത്രമാണ് നിങ്ങള്‍ അവരെ നിരീക്ഷിക്കുന്നത്. മതിലിനുചേരെ കാണുന്ന ഇടുങ്ങിയ വഴിയിലൂടെ അവരുടെ അരികത്തിരിക്കുക. പുറത്തുപറയില്ലെന്നുറപ്പുപറഞ്ഞാല്‍ അവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിങ്ങളെ അലമ്പന്‍മാരാക്കില്ല. സ്വന്തം പാര്‍ട്ടികളില്‍ നിന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ നിങ്ങളുടെ മനസ്സലിയിക്കും.
നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഈ വിമര്‍ശകന്‍ തന്നെ അവരുമായി സംസാരിക്കാം. അതിവിടെ വെളിപ്പെടുത്താം. അതില്‍ വിമര്‍ശമുണ്ടാകാം. സ്ഥാനാര്‍ഥിയാവാന്‍ മോഹിച്ചതിന്റെ ദോഷം വിവരിക്കുന്ന വിമര്‍ശം,. എങ്കില്‍ വായിച്ചുതുടങ്ങാം....
No comments:
Post a Comment