അയാള്‍ പ്രഫസറല്ല, അഡ്വക്കറ്റായ എനിക്ക് വോട്ടുചെയ്യുന്നതാണ് ബുദ്ധി. പ്രഫസറാണെന്ന് പറഞ്ഞ് പറ്റിച്ചാണ് കഴിഞ്ഞ തവണ അയാള്‍ നിങ്ങളുടെ വോട്ടുവാങ്ങിയത്. പ്രഫസര്‍മാര്‍ സൈക്കിള്‍ ചവിട്ടിനടക്കുമെന്ന് നിങ്ങളന്ന് വിശ്വസിച്ചു. ഞാന്‍ കാട്ടിത്തരാം പ്രഫസര്‍മാരെ. പ്രഫസറാണെങ്കില്‍ എന്‍ഡോസള്‍ഫാനെന്ന് പറയാനെങ്കിലുമറിയണം. ഇതുവെറും പരിഷത്തും പരീക്ഷണവും മാത്രമാണ്.
പാര്‍ട്ടി സഖാക്കള്‍ക്ക് പരിഷത്തുയോഗത്തില്‍ ക്ളാസെടുത്താല്‍ കിട്ടുന്ന പദവിയല്ല പ്രഫസര്‍. പ്രഫസര്‍ക്ക് വേണമെങ്കില്‍ കൊടകര വികസനമെന്ന പേരില്‍ ഗുരുവായൂരപ്പന് കദളിപ്പഴം നട്ടുണ്ടാക്കി നല്‍കാം. ഒരു ചന്ദനമരം പോലും വച്ചുണ്ടാക്കാനാവില്ല. ചന്ദനമരത്തിന്റെ കാതലറിയില്ല. അത്തരം അനുഭവങ്ങള്‍ അതുവേറെ തന്നെ. ആ അനുഭവ'സമ്പത്തു'ള്ളവര്‍ക്കെ ഈ വിശ്വത്തിന്റെ നാഥനാകാനൊക്കൂ. കൊടകര സുസ്ഥിര വികസന പദ്ധതിയുടെ പേരുപറഞ്ഞാണ് ഇവിടെ വീണ്ടും മല്‍സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. വേറെവിടെയോ, തൃശൂരാണെന്ന് തോന്നുന്നു; ആദ്യം നിശ്ചയിച്ചതവിടെയാണ്. പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് പുതുക്കാടുതന്നെ പുള്ളിക്കാരന്‍ ഇരുപ്പുറപ്പിച്ചത്. ഇതൊന്നും നിങ്ങള്‍ അംഗീകരിക്കരുത്. ഞാനാണിനി നിങ്ങളുടെ നാഥന്‍. നിങ്ങളോടുള്ള ആത്മാര്‍ഥതകൊണ്ടാണ് പിള്ളേരുമുന്നില്‍ ചാടിയിട്ടും നടക്കാന്‍ കഴിയാത്തിടത്ത് ഇതിനൊരുമ്പിട്ടത്.
കുട്ടീടെ കല്ല്യാണത്തിന് വന്നപ്പോള്‍ നിങ്ങള്‍ കണ്ടില്ലെ? തീര വയ്യായിരുന്നു. പ്രഷറും ഷുഗറും ഒക്കെയുണ്ട്. ഈ വെള്ള ട്രവസറിന്റെ കീശയില്‍ മരുന്നാണ്. ഉഷാറാണെന്ന് കാട്ടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പര്യടനം കഴിഞ്ഞ് രാത്രി വന്നാല്‍ ഉറങ്ങാന്‍പോലും കഴിയാത്ത വിധം തളര്‍ച്ചയാണ്. എന്നാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചാല്‍ വലിയ പണിയൊന്നുമില്ലല്ലോ.
കാര്യം കുറെ കേസും കൂട്ടവുമൊക്കെയുണ്ടായിരുന്നെങ്കിലും ശനിദശമാറി. ഏതാനും ചില ചില്ലറ കേസുകളാണ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ശേഷിക്കുന്നത്. തടസ്സം പിള്ളേരുമാത്രമാണ്. മൂത്തവരില്‍ ചിലര്‍ വടക്കാഞ്ചേരിയിലും തൃശൂരിലുമൊക്കെ കളത്തിലിറങ്ങിയതിനാല്‍ ആ ശല്യം ഉണ്ടാവില്ല. ഇനി രക്ഷ നിങ്ങള്‍ മാത്രം...
No comments:
Post a Comment